കൊസോവോ റിപ്പബ്ലിക് സൈനികര്‍ കുവൈത്തിലേക്ക്

  • 10/03/2021

കുവൈത്ത് സിറ്റി : കൊസോവോ റിപ്പബ്ലിക് സൈനികര്‍ കുവൈത്തിലേക്ക്. അന്താരാഷ്ട്ര സമാധാന ദൗത്യത്തിൽ പങ്കെടുക്കാനാണ് സൈന്യം കുവൈത്തിലെത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൊസോവോ ആദ്യമായാണ് സൈനിക പ്ലാറ്റൂൺ മറ്റൊരു രാജ്യത്തേക്ക് അയക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡിന്റെ അഭ്യർഥന മാനിച്ചാണ് സൈന്യത്തെ അയക്കുന്നതെന്നും ആറ് മാസം രാജ്യത്ത് തുടരുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 

2008-ലാണ് സെർബിയയിൽനിന്ന് റിപ്പബ്ലിക് ഓഫ് കൊസോവോ സ്വതന്ത്രമാകുന്നത്. പശ്ചിമേഷ്യ, ദക്ഷിണേഷ്യയുടെ ഭാഗം, വടക്കുകിഴക്കൻ ആഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ഉത്തരവാദിത്തമുള്ള യുഎസ് സെൻട്രൽ കമാൻഡിന് കീഴിലായിരിക്കും കൊസോവോ യൂണിറ്റ് പ്രവർത്തിക്കുകയെന്ന് കൊസോവോ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

Related News