കുവൈത്തിലെ കോഴി ഫാമുകളിൽ പക്ഷിപ്പനി

  • 10/03/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോഴി ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി  പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സ് വക്താവ് തലാൽ അൽ ഡൈഹാനി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ വെറ്ററിനറി ടീമിനെ നിയോഗിച്ചിട്ടുണ്ട്.

രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  പക്ഷിപ്പനി പടരാതിരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ശ്രമങ്ങളിലാണെന്നും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും   തലാൽ അൽ ഡൈഹാനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

Related News