അമിരി ആശുപത്രിയിൽ വൈദ്യുതി മുടങ്ങി

  • 10/03/2021

കുവൈത്ത് സിറ്റി : ദാസ്മാനിലെ പ്രധാന ട്രാൻസ്മിഷൻ സ്റ്റേഷനിലെ സാങ്കേതിക തകരാർ മൂലം അമിരി ഹോസ്പിറ്റലിലും ഷർക്കിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുതി തകരാറിലായി. ബാക്കപ്പ് ജനറേറ്ററുകൾ പ്രവർത്തിച്ചതിനാല്‍ ആശുപത്രി സൗകര്യങ്ങളെ ബാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു . സാങ്കേതിക തകരാര് മൂലമാണ്  വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്നും ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും  മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. 

Related News