കുവൈത്തിൽ ജല ഉപയോഗവും ഉൽപാദന തോതും കൂടുന്നു

  • 10/03/2021

കുവൈത്തിൽ ജല ഉപയോഗവും ഉൽപാദന തോതും കൂടുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഉപയോഗിച്ചത് കരുതൽ ശേഖരത്തിൽ നിന്നുള്ള ജലം. ജലം-വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ പ്രതിദിന ഉൽപാദനം 375 ദശലക്ഷം ഗ്യാലൻ വെള്ളമാണ്. കഴിഞ്ഞ ദിവസം ഉപയോഗിച്ചതാകട്ടെ 389 ദശലക്ഷം ഗ്യാലനും.

കരുതൽ ശേഖരത്തിൽ 4008 ദശലക്ഷം ഗ്യാലൻ വെള്ളം ഉണ്ട്. കർഫ്യു നിലവിൽ വന്ന സാഹചര്യത്തിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം താമസ ഇടങ്ങളിൽ കൂടുകയും വ്യാപാര കേന്ദ്രങ്ങളിൽ കുറയുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

Related News