പക്ഷിപ്പനി; വഫ്രയിൽ ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കി.

  • 10/03/2021

കുവൈറ്റ് സിറ്റി : രാജ്യത്തെ കോഴി ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫാമുകളിൽ പരിശോധന ശക്തമാക്കി.  രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതര്‍ക്ക് നിർദേശം നൽകുകയും . ചില കോഴി ഫാമുകളിൽ പക്ഷിപ്പനി കേസുകൾ കണ്ടെത്തിയതിനുശേഷം, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സസ് എന്നിവയുടെ പ്രത്യേക സംഘങ്ങൾ,  വഫ്ര പ്രദേശത്തെ ഫാമുകളിലെ ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് വഫ്രയിലെ രണ്ട് ഫാമുകളിൽ നിന്നാണ്  ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കിയത്. കന്നുകാലി മേഖലയിലെ  രണ്ട് ഫാമുകളിലെ കോഴി വളർത്തൽ കേന്ദ്രങ്ങളെ ഒറ്റപ്പെടുത്തുകയും തൊഴിലാളികളെ  മാറ്റി പ്പാർപ്പിക്കുകയും ചെയ്തു . 

രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് എളുപ്പത്തിൽ പകരില്ലെന്നും എന്നാൽ രോഗബാധയുള്ള പക്ഷികളുമായി അടുത്ത  സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ ഇത് പകരാം എന്നും മൃഗങ്ങളുമായി ഇടപെടുമ്പോൾ മാസ്കുകൾ, കയ്യുറകൾ എന്നിവ പോലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം ആവശ്യമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

Related News