കുവൈത്തിൽ 19,995 വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി.

  • 11/03/2021

കുവൈറ്റ് സിറ്റി : 19,995 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതായി റിപ്പോർട്ട്. ജനുവരി 12 മുതൽ മാർച്ച് 7 വരെയുള്ള കാലയളവിൽ റദ്ദാക്കിയ വർക്ക് പെർമിറ്റുകളുടെ ഒദ്യോഗിക കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറാണ് പുറത്തുവിട്ടത്. 

രാജ്യത്തിന് പുറത്തായിരിക്കവെ റെസിഡൻസി  നഷ്ടപ്പെട്ടതിനെത്തുടർന്ന് 12,391  പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. മരണപ്പെട്ടതിനെ തുടർന്ന് 896 എണ്ണവും കുടുംബ വിസകളിലേക്ക് മാറ്റിയ 463 പേരുടേയും രാജ്യത്ത് നിന്നുള്ള അവസാന യാത്രക്കാരായിരുന്ന 6245 പ്രവാസികളുടേയുമാണ് മറ്റ് റദ്ദാക്കപ്പെട്ട പെർമിറ്റുകൾ. അതേസമയം, ഈ കാലയളവിൽ, സർക്കാർ മേഖലയിൽ നിന്ന് 83 ഓളം പെർമിറ്റുകൾ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റുകയും, 602 വർക്ക് പെർമിറ്റുകൾ നൽകുകയും, 404 വർക്ക് പെർമിറ്റുകൾ കുടുബവിസയിൽ നിന്ന് മാറ്റിയതായും അതോറിറ്റി അറിയിച്ചു.

Related News