കുവൈത്തിൽ എണ്ണ വരുമാനത്തിൽ വർദ്ദനവ്; നേട്ടമുണ്ടാക്കാതെ സാമ്പത്തിക മേഖല.

  • 11/03/2021

കുവൈറ്റ് സിറ്റി : എണ്ണ വരുമാനത്തിലെ താത്ക്കാലിക വർദ്ദനവ് ബജറ്റ് ബാധ്യതകളെ ഉൾക്കൊള്ളുന്നില്ലെന്ന് ധനമന്ത്രിയും സാമ്പത്തികകാര്യ നിക്ഷേപ മന്ത്രിയുമായ ഖലീഫ ഹമാദേ പ്രതികരിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലെ മൊത്തം ചെലവിന്റെ 71 ശതമാനത്തിലധികം വരുന്ന ശമ്പളവും സബ്സിഡികളും പ്രതിനിധീകരിക്കുന്ന അടിയന്തര ബാധ്യതകൾ നിറവേറ്റുന്നതിന് സ്വീകരിക്കേണ്ട താൽക്കാലിക നടപടികൾ മാത്രമാണ് ബോണ്ടുകളും മറ്റ് പരിഹാരങ്ങളും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെലവുകൾ കുറയ്ക്കുന്നതിനും എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്ന സാമ്പത്തിക പരിഷ്കാരങ്ങൾക്കൊപ്പം സാമ്പത്തിക സ്രോതസ്സുകളുടെ ദൌർലഭ്യവും ട്രഷറിയിലെ ദ്രവ്യത കുറയുന്നതും (ജനറൽ റിസർവ് ഫണ്ട്) എത്രയും വേഗം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രതിബന്ധം മറികടക്കുന്നതിനും വരാനിരിക്കുന്ന പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിനും ദേശീയ അസംബ്ലിയുമായി സഹകരിക്കുന്നതിലുള്ള ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Related News