ഇന്ത്യൻ എംബസ്സി പ്രവർത്തനസമയത്തിൽ മാറ്റം.

  • 11/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തന സമയം രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒരുമണിവരെയായി പരിമിതപ്പെടുത്തി. കോവിഡ്  വ്യാപനത്തെത്തുടർന്ന് കുവൈത് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എംബസ്സിയുടെ പുതിയ തീരുമാനം ,ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പുതിയ സമയക്രമം തുടരുമെന്നും, അടിയന്തിര സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.  

Related News