പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വാർഷിക ഫീസ് ഈടാക്കുന്നത് കുവൈറ്റിൽ

  • 11/03/2021

കുവൈറ്റ് സിറ്റി: ലോകത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വാർഷിക ഫീസ് ഈടാക്കുന്നത് കുവൈറ്റിൽ എന്ന് റിപ്പോർട്ട്. പ്രാദേശിക  ദിനപത്രമാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തത്. ലോകത്തിലെ മറ്റ് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ അപേക്ഷിച്ച് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഒരു കുവൈത്ത് വിദ്യാർത്ഥിയുടെ വാർഷിക ചെലവ് വലിയ തുകയാണ് എന്ന് പത്രം പറയുന്നു,

കിന്റർഗാർട്ടനുകളിൽ 4,693 ദിനാർ, പ്രൈമറി സ്കൂളിൽ 3,280 ദിനാർ, ഇന്റർമീഡിയറ്റ് തലത്തിൽ 3,426 ദിനാർ, സെക്കൻഡറി സ്കൂളിൽ 3,651ദിനാർ എങ്ങനെയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ഫീസുകളുടെ കണക്കെന്ന് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

അഴിമതി നിർമാർജന സമിതിയായ നഹാസ കുവൈറ്റിലെ വിദ്യാഭ്യാസമേഖലയിൽ സംഭവിച്ചേക്കാവുന്ന അഴിമതി സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Related News