കുവൈറ്റിലേക്ക് ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾ അടുത്ത മാസം തുടക്കത്തോടെ മടങ്ങിയെത്തിയേക്കും

  • 11/03/2021

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി നടപടിയെടുക്കുന്നതായി റിപ്പോർട്ട്. റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഫെഡറേഷൻ ഓഫ് ഫിലിപ്പിനോ ഡൊമസ്റ്റിക് ലേബർ ഓഫീസുകൾ കുവൈറ്റിലെ ഓഫീസുകളുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

റമദാന് മുമ്പായി അടുത്ത മാസം തുടക്കത്തോടെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾ കുവൈറ്റിലേക്ക് എത്തി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ യോഗം തിങ്കളാഴ്ച ചേർന്നിരുന്നു.

Related News