തറാവീഹ് നമസ്കാരങ്ങള്‍ ഫുട്ബോൾ മൈതാനങ്ങളില്‍ നടത്തുവാന്‍ നിര്‍ദ്ദേശം

  • 11/03/2021


കുവൈത്ത് സിറ്റി : റമദാൻ മാസത്തില്‍  പള്ളികൾക്ക് പകരം തറാവീഖും ഖിയാം നമസ്കാരവും നടത്താൻ ഫുട്ബോൾ മൈതാനങ്ങൾ തുറക്കാൻ മന്ത്രിസഭ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം അയച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറും ഈ നിർദ്ദേശം ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു തുടരുന്ന കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ റമദാന്‍ മാസത്തിലും തുടരുമെന്നും  ഇഫ്താർ ഉൾപ്പെടെ എല്ലാവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്നും  സൂചനകളുണ്ട്. 

Related News