വൈറസ് വ്യാപനം; കർശന നടപടികൾ സ്വീകരിക്കും ; ഡോ. ബാസൽ അൽ സബ.

  • 11/03/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് വ്യാപനം തടയാൻ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ  നിരക്ക് സൂചിപ്പിക്കുന്നത് കൂടുതൽ ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ കർശന നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയാണെന്ന് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ വ്യക്തമാക്കി. 

തീവ്രപരിചരണ വിഭാഗങ്ങളിലെ കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ദിക്കുകയാണ്. ഒരു വർഷത്തിലേറെയായി കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ആശുപത്രി ജീവനക്കാർ ഉയർന്ന ജോലി സമ്മർദ്ദത്തിലാണ് . പകർച്ചവ്യാധി അവസാനിക്കുന്നതുവരെ ജനങ്ങൾക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related News