അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടും; മേജർ ജനറൽ ജമാൽ അൽ സെയ്ഗ് .

  • 11/03/2021

കുവൈറ്റ് സിറ്റി : രാജ്യത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾ നടപ്പിലാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്, ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് ആഭ്യന്തരമന്ത്രി ശൈഖ് തമർ അൽ-അലിക്കും മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ എസ്സാം അൽ നഹാമിനും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൈമാറി.

അശ്രദ്ധമായി വാഹനമോടിക്കുന്നവർ, അമിത വേഗത, ഉയർന്ന ശബ്ദങ്ങളുള്ള വാഹനങ്ങൾ തുടങ്ങി പാർപ്പിട പ്രദേശങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. നിരീക്ഷണ ക്യാമറകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇവിടെ 1200 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. നേരത്തെ പിടിച്ചെടുത്ത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും മേജർ ജനറൽ അൽ സെയ്ഗ് സൈറ്റിൽ എത്തി പരിശോധിച്ചിരുന്നു

Related News