വാക്സിനുകൾ ഫലപ്രദം, നിരീക്ഷണം തുടരുമെന്ന് കുവൈറ്റ്.

  • 12/03/2021

കുവൈറ്റ് സിറ്റി : കോവിഡ് -19 വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് ആർക്കും രക്തം കട്ടപിടിക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സംഘം വ്യാഴാഴ്ച സ്ഥിരീകരിച്ചു.  കൊവിഡിനെതിരായ അസ്ട്രാസെനക്ക വാക്‌സിന്‍ സുരക്ഷിതമാണെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കുവൈറ്റ് ആരോഗ്യവിദഗ്ധനായ ഡോ. അഹമ്മദ് അല്‍ ഒട്ടൈബി പറഞ്ഞു. 

വാക്സിനുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിച്ചു വരികെയാണ്. വാക്സിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തരവും അന്തർദ്ദേശീയവുമായ പുരോഗതികൾ വിലയിരുത്തി വരികെയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെൻമാർക്കിലും ഓസ്ട്രിയയിലും ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിനുകൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. ചിലരിലെങ്കിലും രക്തം കട്ടപിടിക്കുന്ന പ്രശ്നങ്ങളുണ്ടായാൽ അതിൻ്റെ കാരണം കണ്ടെത്തുന്നത് വരെയുള്ള മുൻകരുതൽ നടപടിയാണ് ഫ്രീസ് ചെയ്യുക എന്നും സംഘം കൂട്ടിച്ചേർത്തു. അതേസമയം. നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുമായി വാക്സിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ഡാനിഷ്, ഓസ്ട്രിയൻ ആരോഗ്യ അധികൃതർ അറിയിച്ചു.

Related News