കർഫ്യൂ സമയത്ത് റെസിഡൻഷ്യൽ ഏരിയകളിലൂടെ നടക്കുന്നത് നിയമവിരുദ്ധമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

  • 12/03/2021

കുവൈറ്റ് സിറ്റി : ഭാഗിക കർഫ്യൂ സമയത്ത് റെസിഡൻഷ്യൽ ഏരിയകളിലൂടെ നടക്കുന്നത് നിയമവിരുദ്ധമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും നിരവധി ആളുകൾ റെസിഡൻഷ്യൽ ഏരിയയിലൂടെ വൈകുന്നേരം ചുറ്റിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്. 

അതേസമയം,  മുൻമ്പത്തെ കർഫ്യൂവിൽ അനുവദിച്ചിരുന്നതിന് സമാനമായി ഇത്തവണയും രാത്രിയിൽ രണ്ട് മണിക്കൂർ എങ്കിലും നടക്കാൻ അനുവദിക്കണമെന്ന് ജനങ്ങൾ മന്ത്രിസഭയോട് ആവശ്യപ്പെട്ടു. കാബിനറ്റിന്റെ തീരുമാനം പൂർണ്ണമായും നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. റെസിഡൻഷ്യൽ ഏരിയകൾക്കുള്ളിൽ നടക്കുകയോ സൈക്കിളുകളോ മറ്റോ ഉപയോഗിക്കാനോ അനുമതിയില്ല. രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത് മുന്‍നിര്‍ത്തി ഒരു മാസത്തേക്കാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് നടത്തി വരുന്നത്.

Related News