കോവിഡ് വ്യാപനം; സലൂണുകളിൽ പരിശോധന കർശനമാക്കി.

  • 13/03/2021

കുവൈറ്റ് സിറ്റി : സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിലും ഹെൽത്ത് ക്ലബ്ബുകളിലും കർശന പരിശോധന നടത്തി ആരോഗ്യ ആവശ്യകത സമിതിയുടെ വനിതാ ടീം. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് സമിതിയുടെ വനിതാ ടീം പരിശോധനകൾ നടത്തുന്നത്. 

പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ, കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പ്രിവൻഷൻ സെക്ടർ, വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് ആരോഗ്യ ആവശ്യകതാ സമിതി. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 422 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സമിതി ടീം ലീഡർ ഹനാൻ അൽ മുഹമ്മദ് പറഞ്ഞു. ബ്യൂട്ടി സലൂണുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Related News