കുവൈത്തിൽ പൊതുമാപ്പ് കാലാവധി നീട്ടിയേക്കും.

  • 13/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകർക്കുള്ള പൊതുമാപ്പ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയേക്കും. മന്ത്രിതല കൂടിക്കാഴ്ചക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി വ്യക്തമാക്കും. രാജ്യത്ത് അനധികൃത താമസക്കാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രയോജനം ലഭിക്കാത്തതിനെ തുടർന്നാണു ഇത്തരമൊരു നീക്കം . ഇതിനു പുറമേ നിലവിൽ രാജ്യത്ത് നേരിടുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നത് കൂടി ഈ നീക്കത്തിനു പിന്നിലുള്ളതായാണു സൂചന.

ഈ കാലയളവിൽ താമസ നിയമ ലംഘകർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാം. റെസിഡൻസി വിസ നിയമലംഘകരെ ചെറുക്കുന്നതിനും നിയമലംഘകരുടെ എണ്ണത്തിലെ വർദ്ധനവ് തടയുന്നതിനും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി മികച്ച മാർഗങ്ങൾ സ്വീകരിക്കണമെന്നും രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ഒരു സമഗ്ര തന്ത്രം സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പറഞ്ഞു.

Related News