സഗീർ തൃക്കരിപ്പൂർ , അതിരു കളില്ലാതെ മനുഷ്യരെ സ്നേഹിച്ച വലിയ സാമൂഹ്യ സേവകൻ - സിബി ജോർജ്

  • 13/03/2021

സമുദായ, രാക്ഷ്ട്രീയ , ഭാഷാ ചിന്തകൾക്ക് ഉപരിയായി എല്ലാവരെയും മനുഷ്യരായി മാത്രം കണ്ടു ഏറെസ്നേഹിക്കുകയും അവർക്കായി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത വലിയ സാമൂഹ്യസ്നേഹിയും പരിഷ്കർത്താവുമാണ് കഴിഞ്ഞ ദിവസം അന്തരിച്ച സഗീർ തൃക്കരിപ്പൂരെന്നു ബഹു ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുസ്മരിച്ചു.സഗീർ തൃക്കരിപ്പൂരിന്റെ  വേർപാടിൽ അനുശോചനം രേഖപെടുത്തുന്നതിനായി ഇന്ത്യൻ പൊതുസമൂഹം ഒരുമിച്ച് കഴിഞ്ഞദിവസം ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാമൂഹ്യ അനുശോചന പരിപാടിയിൽ മുഖ്യ അനുശോചന പ്രസംഗം നടത്തുകയായിരുന്നു ബഹു അംബാസഡർ.


ചിന്തയിലും വിചാരത്തിലും  പ്രവർത്തിയിലും ഓരോ മനുഷ്യനെയും സ്നേഹിച്ച പ്രിയപെട്ടവനാണ് . ഇന്ത്യക്കാരുറെ ദുഃഖത്തിൽ ദുഖിച്ചും സന്തോഷത്തിൽ സന്തോഷിച്ചും വേദനയിൽ വേദനിച്ചും സഗീർ തൃക്കരിപ്പൂർ നാലുപതിറ്റാണ്ടുകളും സമൂഹത്തിൽ ഇടപഴകി ജീവിച്ചു, തന്റെ പ്രസംഗത്തിൽ ബഹു സിബി ജോർജ് അനുസ്മരിച്ചു.

നാലു പതിറ്റാണ്ടുകൊണ്ടു സമൂഹത്തിൽ സഗീർ തൃക്കരിപ്പൂർ സൃക്ഷ്ടിച്ചെടുത്ത സ്നേഹവും , ആദരവും സ്വാധീനവും എത്ര വലുതാണെന്ന് സാക്ഷ്യപ്പെടുത്തിയ സാമൂഹ്യ അനുശോചനവും അനുസ്മരണവുമാണ് നടന്നത് .ഇന്ത്യൻ സമൂഹം ട്രിബുട് ടു സഗീർ തൃക്കരിപ്പൂർ എന്ന പേരിൽ അർപ്പിച്ചത് . കുവൈത്തിലെയും ഇന്ത്യയിലെയും വിവിധ ജി സി സി രാജ്യങ്ങളിയെയും വിവിധ സാമൂഹ്യ മണ്ഡലങ്ങളിലെ സംഘടനാ പ്രതിനിധികൾ നേരിട്ടും സൂമിലും ഫേസ്ബുക്കിലൂടെ സഗീർ തൃക്കരിപ്പൂരിനെ അനുസ്മരിച്ചു.  കണ്ടുമുട്ടിയ ഓരോ മനുഷ്യരിലും സ്നേഹത്തിന്റെ, സ്പര്ശനം തീർത്താണ് സഗീർ തൃക്കരിപ്പൂർ കടന്നുപോയതെന്നു ചടങ്ങിൽ അദ്യക്ഷത വഹിച്ച സംഘാടക സമിതി ജനറൽ കൺവീനറും ഇന്ത്യൻ ഡോക്ടർസ് ഫോറം കുവൈത്  പ്രെസിഡന്റുമായ ഡോ അമീർ അഹമ്മദ് അനുസ്മരിച്ചു. നാല്പതുകൊല്ലത്തെ പ്രവാസജീവിതത്തിനിടയിൽ സാധാരണ മനുഷ്യന്റെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും എങ്ങിനെ കൂടുതൽ നല്ല ജീവിതാവസ്ഥ സമ്മാനിക്കാം എന്നാണ് സഗീർ എപ്പോഴും ആലോചിക്കുകയും പദ്ധതികൾ രൂപപ്പെടുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തത് . , വീടായാലും, വിദ്യാഭാസമായാലും രോഗമായാലും  സമൂഹത്തിൽ വേദനിക്കുന്നവരുടെ വേദന സഗീർ തൃക്കരിപ്പൂരിൽ മനസിനെ എപ്പോഴും വല്ലാതെ സ്പർശിക്കുകയും ആ വേദനക്കു ആശ്വാസം പകരാനായി  തന്റെ ജീവിതം സമര്പിക്കുകയും ചെയ്തുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഒരുപോലെ അനുഭവങ്ങൾ രേഖപ്പെടുത്തി 

അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേദനയും പ്രാർത്ഥനയും രേഖപ്പെടുത്തിയ സാമൂഹ്യ അനുശോചന പ്രമേയം പ്രോഗാം കൺവീനറും കെ കെ എം എ ജനറൽ സെക്രട്ടറിയുമായ കെ.സി. അബ്ദുൽ ഗഫൂർ അവതരിപ്പിച്ചു.

Related News