കർഫ്യൂ; കുവൈത്തിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തും.

  • 13/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഭാഗിക കർഫ്യൂ തുടരുന്ന സാഹചര്യത്തിൽ എല്ലാത്തരം ഭക്ഷ്യവസ്തുക്കളും ആവശ്യത്തിനു  ലഭ്യമാക്കുമെന്ന് വീണ്ടും ഉറപ്പു നല്‍കി ഉപഭോക്തൃ സഹകരണ സംഘങ്ങളും ഭക്ഷ്യ കേന്ദ്രങ്ങളും. അനാവശ്യമായി തിക്കി തിരക്കേണ്ട ആവശ്യമില്ലെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും അവർ വ്യക്തമാക്കി.

അതേസമയം, കർഫ്യൂ നടപ്പിലായതോടെ ചില ഉത്‌പ്പന്നങ്ങളുടെ വില ഉയർ‌ത്തിയതായും രാജ്യത്ത് കൃത്രിമ വില വർദ്ധനവ് ഇല്ലെന്ന ഉറപ്പ് വരുത്തണമെന്നും സ്വദേശികളും വിദേശികളും ആവശ്യപ്പെട്ടു. ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത് ചില ഭക്ഷ്യ കേന്ദ്രങ്ങളിൽ തിരക്ക് കൂടാൻ കാരണമായെന്നും അവർ കൂട്ടിച്ചേർത്തു.

Related News