കുവൈത്തിൽ വിദേശികളുടെ റെസിഡൻസി പുതുക്കാൻ വിക്‌സിനേഷൻ നിർബന്ധം.

  • 13/03/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ റെസിഡൻസി പുതുക്കാൻ വിക്‌സിനേഷൻ നിർബന്ധമാക്കൻ ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇതിനായുള്ള നിർദ്ദേശം സമർപ്പിക്കുമെന്നും തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.   പ്രവാസികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ജൂൺ മുതൽ ആരംഭിക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും,  സെപ്റ്റംബറിലെ സമയപരിധിക്കുശേഷം  വാക്സിനേഷൻ ചെയ്തില്ലെങ്കിൽ റെസിഡൻസി പുതുക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related News