കുവൈത്തിൽ ഭാഗിക കർഫ്യൂ സമയം കുറച്ചേക്കും, സുപ്രധാന തീരുമാങ്ങൾ ഈ ആഴ്ചയിലെ മന്ത്രിസഭായോഗത്തിൽ.

  • 13/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഭാഗിക കർഫ്യൂ സമയം കുറച്ചേക്കും. നിലവിലെ 12 മണിക്കൂറിൽ നിന്നും പത്ത്, അല്ലെങ്കിൽ ഒൻപത് മണിക്കൂറിലേക്ക് കർഫ്യൂ സമയം കുറയ്ക്കാനാണ് മന്ത്രിസഭ ആലോചിക്കുന്നത്. വൈകുന്നേരം ഏഴ് അല്ലെങ്കിൽ എട്ട് മണിക്ക് തുടങ്ങി രാവിലെ അഞ്ചിന് അവസാനിക്കുന്ന രീതിയിലാവും സമയം ക്രമീകരിക്കുന്നത്. 

രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത് മുന്‍നിര്‍ത്തി ഏപ്രിൽ എട്ട് വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും, സ്വദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്ത് കോവിഡ് -19 വൈറസ് പടരുന്നത് തടയാൻ നടപ്പാക്കിയ മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ  സുപ്രധാന തീരുമാനങ്ങൾ പുറപ്പെടുവിക്കാൻ മന്ത്രിസഭ ഒരുങ്ങുന്നതിന്റെ ഭാഗമായിരിക്കും പുതിയ തീരുമാനങ്ങൾ. 

Related News