കുവൈത്തിൽ വാക്സിൻ സ്വീകരിക്കാൻ വൻ തിരക്ക്.

  • 13/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ വിവിധ വാക്സിനേഷൻ സെൻ്ററുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു . ഓൺലൈൻ വഴി അപോയ്ൻമെൻ്റുകൾ ബുക്ക് ചെയ്താണ് വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ എത്തുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വാക്സിനേഷൻ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനും ആരോഗ്യ പ്രവർത്തകരെയും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെയും നിയുക്ത കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതോടെ ജീവിതരീതി സാധാരണ നിലയിലാവുമെന്ന വിശ്വാസത്തിലാണ് കുവൈത്ത് ജനത. അതേസമയം കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്തു കര്‍ശനമായ നടപടികള്‍ക്കാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Related News