കോവിഡ് വ്യാപനം; കുവൈത്തിൽ പൊതു ടോയ്‌ലറ്റുകൾ അടച്ചിടുന്നു.

  • 13/03/2021

കുവൈറ്റ് സിറ്റി : കുവൈത്ത് മുൻസിപ്പാലിറ്റിയുടെ എല്ലാ പൊതു  ടോയ്‌ലറ്റുകൾ അടച്ചുപൂട്ടി . ജനങ്ങളുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് മുൻനിർത്തി രൂപീകരിച്ചിരിക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം വരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് പൊതു ശൗചാലയങ്ങൾ അടഞ്ഞു കിടക്കുന്നത്. 

ആറ് ഗവർണറേറ്റുകളിലും കൂടി ആകെ 29 പൊതു  ടോയ്‌ലറ്റുകളാണുള്ളത് . ക്യാപിറ്റൽ ഗവർണറേറ്റിൽ 12, അഹ്മദി ഗവർണറേറ്റിൽ 5, ഫർവാനിയ ഗവർണറേറ്റിൽ 7, ഹവാലി ഗവർണറേറ്റിൽ 5 എന്നിങ്ങനെയാണ് ടോയ്‌ലറ്റുകളാണുള്ളത്. കോവിഡ് കാലത്ത് പൊതു ടോയ്‌ലറ്റുകൾ ഉപയോ​ഗിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദ​ഗ്ധർ നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു. 

Related News