ആത്മഹത്യാ പ്രേരണ; സ്വദേശി അറസ്റ്റിൽ.

  • 14/03/2021

കുവൈറ്റ് സിറ്റി : കുട്ടികളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്വദേശി പൗരൻ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റെ ജനറൽ ഡിപ്പാർട്ട്മെന്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. വിവിധ രീതിയിൽ ആത്മഹത്യ ചെയ്യുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം ഷെയർ ചെയ്യുകയായിരുന്നു. അതേസമയം, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അനുബന്ധ സന്ദർഭത്തിൽ എമർജൻസി ഫോൺ നമ്പറായ 112 ൽ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News