കോവിഡ് വ്യാപനം; ആഢംബര കാറുകളിൽ ഭക്ഷണമൊരുക്കി കുവൈറ്റിലെ റെസ്റ്റോറന്റ് .

  • 14/03/2021

കുവൈറ്റ് സിറ്റി : ആഢംബര കാറുകളിൽ ഭക്ഷണ സൌകര്യം ഒരുക്കി ഇറ്റാലിയൻ റസ്റ്റോറൻ്റ്. കുവൈത്തിലെ ഷുവൈക്കിലാണ്  ഇറ്റാലിയൻ റസ്റ്റോറൻ്റ് കാറിനകത്ത്  ഭക്ഷണ സൌകര്യം ഒരുക്കിയിരിക്കുന്നത്. 

കാറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ഒരു ടേബിൾ സ്ഥാപിച്ചാണ് ഭക്ഷണം വിളമ്പുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഗവൺമെൻ്റ് നിരോധിച്ച സാഹചര്യത്തിലാണ് പുതുപുത്തൻ ഐഡിയയുമായി റസ്റ്റോറൻ്റ് രംഗത്തെത്തിയിരിക്കുന്നത്. ആഡംബര കാറുകളുടെ ഒരു നിര തന്നെ റസ്റ്റോറന്റിന്റെ പാർക്കിങ് ഏരിയയിൽ കാണാം. 

WhatsApp-Image-2021-03-13-at-08.15.20.jpeg

Related News