9000 KD മോഷ്ടിച്ചു, സൂക്ക് മുബാറക്കിയ മില്ലിന് തീയിട്ടു, ഏഷ്യക്കാരൻ അറസ്റ്റിൽ.

  • 14/03/2021

കുവൈറ്റ് സിറ്റി :  ബുധനാഴ്ച വൈകുന്നേരം സൂക് മുബാറകിയയിൽ ഉണ്ടായ തീപിടുത്തത്തിന് പിറകിൽ ഏഷ്യൻ വംശജനാണെന്ന്   കുവൈറ്റ് അഗ്നിശമന സേന അറിയിച്ചു.  തീപിടിത്തത്തിന്റെ കാരണങ്ങൾ നിർണ്ണയിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും  പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുമായി അഗ്നിശമന അന്വേഷണ വിഭാഗം പ്രവർത്തിച്ചതിന്റെ ഭാഗമായി തീപിടുത്തത്തിന്റെ എല്ലാ വിവരങ്ങളും ശേഖരിച്ചതായി അഗ്നിശമന സേന.

സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ചതിൽനിന്ന് ഒരു വ്യക്തിയെ മൂന്നു മണിക്കൂറോളം ബേസ്‌മെന്റിൽ കണ്ടതായും അദ്ദേഹം പോയതിനുശേഷം തീപിടിത്തമുണ്ടായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്യോഷണത്തെ തുടർന്ന് മില്ലിൽ ജോലിചെയ്തിരുന്ന ഏഷ്യക്കാരന്റെ താമസസ്ഥലത്തുനിന്ന്  9,000 കെഡി കണ്ടെത്തി, മറ്റ് ജോലിക്കാർ പോകുന്നതുവരെ ഇദ്ദേഹം മില്ലിൽ ഒളിച്ചിരിക്കുകയും തുടർന്ന് പണം അപഹരിച്ചതിനുശേഷം മില്ലിന് തീയിടുകയുമായിരുന്നെന്ന് അന്യോഷണ സംഘം വെളിപ്പെടുത്തി. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകൾക്കു കൈമാറി. 

Related News