ഫൈസര്‍ വാക്‌സിന്റെ എട്ടാമത്തെ ബാച്ച് ഇന്നെത്തും

  • 14/03/2021

കുവൈത്ത് സിറ്റി : കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്റെ എട്ടാമത്തെ ബാച്ച് ഇന്ന് എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ അസ്ട്രാസെനെക്ക വാക്‌സിന്റെ പുതിയ ബാച്ചും രാജ്യത്തെത്തുമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബാദര്‍ പറഞ്ഞു. ജോൺസൻ & ജോൺസൺ, മോഡേണ വാക്‌സിനുകളും  രാജ്യത്തേക്ക് കൊണ്ടുവരുന്ന കാര്യം  വാക്‌സിൻ കമ്മിറ്റിയുടെ സജീവ പരിഗണയിലാണ് .  ജോൺസൺ ആന്റ് ജോൺസൺ വാക്സിന്‍റെ അനുമതിക്കായി ഫത്‌വ, ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്‍റ് ബന്ധപ്പെട്ടതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 

Related News