കുവൈത്തില്‍ നാല് ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം

  • 14/03/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 4,01,000 പേര്‍ക്ക്  പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍, ഓക്സ്ഫോർഡ് അസ്ട്രാസെനെക വാക്‌സിനുകളാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കി വരുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 9.3% പേർക്കാണ് ഇതുവരെ കുത്തിവയ്പ് നൽകിയത്. 

ആഗോള തലത്തില്‍ വാക്സിനുകളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സാങ്കേതിക സംഘങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന,എഫ്ഡി‌എ,യൂറോപ്യൻ മെഡിസിൻസ് ഏജൻസി കള്‍ അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച വാക്സിനുകളുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ജോൺസൻ & ജോൺസൺ വാക്സിൻ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാര വിവരങ്ങൾ സാങ്കേതിക സമിതി പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. 

Related News