ഡിറ്റക്റ്റീവ് ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ

  • 14/03/2021


കുവൈത്ത് സിറ്റി: ഡിറ്റക്റ്റീവ്  ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം നടത്തിയ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ വസ്‍ത്രം ധരിച്ച്‌ നായയുമായിട്ടായിരുന്നു പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഇയാൾ പരിശോധന നടത്തിയത്.

നായയുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നെന്ന തരത്തിലായിരുന്നു ഇയാളുടെ പരിശോധന. കർഫ്യൂവിന് മുൻപ് പ്രവാസികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച്‌ മൂന്ന് പേരിൽ നിന്ന് പണം കവരുകയും ചെയ്തിരുന്നു. 

വിവരം ലഭിച്ചതനുസരിച്ച്‌ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടർ പട്രോൾ സംഘത്തെ അയക്കുകയും പിടികൂടാനായി കെണിയൊരുക്കുകയുമായിരുന്നു ഉണ്ടായത്. പതിവുപോലെ നായയുമായെത്തി പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ ഇയാളെ പിടികൂടി.

Related News