യുഎസിൽ വിജയകരമായ വൈദ്യപരിശോധനയ്ക്ക് ശേഷം കുവൈറ്റ് അമീർ യൂറോപ്പിലേക്ക്.

  • 14/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ ന്യൂയോർക്കിൽ വിജയകരമായി മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം  സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് പുറപ്പെട്ടു.  

യുഎസിലെ കുവൈറ്റ് അംബാസഡർ ഷെയ്ഖ് സേലം അബ്ദുല്ല അൽ-ജാബർ അൽ സബ, കുവൈത്തിന്റെ  യുഎൻ അംബാസഡർ മൻസൂർ അൽ-ഒതൈബി, ന്യൂയോർക്കിലെ കുവൈറ്റ് കോൺസൽ അഹ്മദ് അലി അൽ ഹസിം, എംബസി സ്റ്റാഫ് തുടങ്ങിയവർ അമീറിനെ എയർപോർട്ടിൽ അനുഗമിച്ചു. 

Related News