കുവൈത്തിലെ സ്വകാര്യ മേഖലയിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാം.

  • 15/03/2021

കുവൈറ്റ് സിറ്റി : കൊറോണ പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ പുതിയ നടപടിക്രമങ്ങളിലൂടെ സ്വകാര്യ മെഡിക്കൽ മേഖലയ്ക്ക് ആവശ്യമുള്ള മെഡിക്കൽ സ്റ്റാഫുകൾ വിദേശത്തുനിന്നു കൊണ്ടുവരാൻ കഴിയുമെന്നും അതിനായി യാതൊരു നിയത്രണങ്ങളുമില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പ്രസ്താവിച്ചു.

നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ നടപ്പാക്കിയ  പുതിയ നടപടിക്രമങ്ങളിലൂടെ സ്വകാര്യ മെഡിക്കൽ മേഖലയ്ക്ക് ആവശ്യമുള്ള മെഡിക്കൽ സ്റ്റാഫുകൾ  കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി, കൊറോണ എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച്  അഭ്യർത്ഥന സമർപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 

Related News