ജമിയകളിലെ ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു.

  • 15/03/2021

കുവൈത്ത് സിറ്റി : ജമിയകളിലെ ജീവനക്കാർക്ക് വാക്സിനേഷൻ നല്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ഉപയോഗിച്ചാണ്  സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് വാക്സിനേഷൻ നല്കുക. ജീവനക്കാർക്ക് വാക്സിനേഷൻ നൽകാൻ മൊബൈൽ വാക്സിനേഷൻ യൂണിറ്റ് രാജ്യത്തുടനീളമുള്ള സഹകരണ യൂണിറ്റുകൾ സന്ദർശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനാലാണ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്കുവാന്‍ അനുമതി നല്‍കിയതെന്ന് ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കുവൈത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുവാനാണ്  ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത് . രാജ്യത്തെ  വിവിധ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ വലിയ തിരക്കാണ് തുടരുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ എത്രയും വേഗം  കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News