ബദർ അൽ സമാ മെഡിക്കൽ സെന്റർ ഡ്രൈവ് ത്രൂ പിസിആർ കോവിഡ് ടെസ്റ്റ് ആരംഭിച്ചു.

  • 15/03/2021

കുവൈറ്റ് സിറ്റി :  ഗള്‍ഫ് മേഖലയിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദര്‍ അല്‍ സമ ഗ്രൂപ്പിന്റെ  ഫർവാനിയ ബ്രാഞ്ച് ബദർ അൽ സമാ മെഡിക്കൽ സെന്റർ ഡ്രൈവ് ത്രൂ പിസിആർ കോവിഡ് ടെസ്റ്റ് ആരംഭിച്ചു.  എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡ്രൈവ് ത്രൂ പിസിആർ കൌണ്ടർ പ്രവർത്തിക്കും. ആരോഗ്യ, സുരക്ഷാ നടപടികൾക്ക് അനുസൃതമായി തിരക്കില്ലാതെ  കാറിലിരുന്നുകൊണ്ട് ആവശ്യക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്താം, റിപ്പോർട്ടുകൾ 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. 28  ദിനാറാണ് ചാർജ് ഈടാക്കുകയെന്ന്  ബദർ അൽ സമാ മെഡിക്കൽ സെന്റർ മാനേജ്‌മന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. 

Related News