കുവൈത്തിൽ വാക്‌സിനെടുക്കാത്ത തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടും, സിനിമ കാണാൻ അനുവദിക്കില്ല.

  • 15/03/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ  റമദാന് ശേഷം വാക്‌സിനെടുക്കാത്ത തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടും അതോടൊപ്പം അടുത്ത ഘട്ടത്തിൽ  വാക്‌സിനെടുക്കാത്തവരെ സിനിമ  തീയേറ്ററുകളിൽ പ്രവേശിപ്പിക്കില്ലെന്നും   ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ അൽ സബ.  

അടുത്ത സെപ്റ്റംബറിൽ വിവിധ ഘട്ടങ്ങളിലായി വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക്മടങ്ങാനാകുമെന്നും അതോടൊപ്പം  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, ജോലിക്കാർക്കും സ്കൂളുകളിൽ വാക്‌സിൻ നൽകുമെന്നും  മന്ത്രി അൽ സബ  പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ  ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു, ഇതുവരെ 400,000 പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News