സെപ്റ്റംബറിൽ സ്കൂളുകള്‍ തുറക്കുമെന്ന് ആരോഗ്യ മന്ത്രി

  • 15/03/2021

കുവൈത്ത് സിറ്റി: സെപ്റ്റംബറോട് കൂടി സ്കൂളുകള്‍ തുറക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബ പറഞ്ഞു. അടുത്ത മാസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും  വാക്സിനേഷൻ ആരംഭിക്കും.  പ്രതിരോധ കുത്തിവെപ്പ് പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്ത പ്രായമായ സ്വദേശി പൌരന്മാരില്‍  പകുതി പേർക്കും പ്രായമായ വിദേശികളിൽ നാലിലൊന്ന് പേർക്കും വാക്സിനേഷൻ നല്‍കിയതായും മന്ത്രി പറഞ്ഞു. 
 
സീനിയര്‍ സിറ്റിസണ്‍സുകാര്‍ക്ക്  വീടുകളില്‍ മൊബൈല്‍ വാക്സിനേഷൻ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ഹെയർഡ്രെസ്സർമാർ, ബാങ്കുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഏപ്രിലിലോടെ പ്രതിരോധ കുത്തിവയ്പ് നൽകുമെന്നും റമദാനിലും വാക്സിനേഷൻ തുടരുമെന്ന് അൽ സബ പറഞ്ഞു. വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നത് കോവിഡ് മരണസംഖ്യ കുറക്കും. ലോകത്ത് കോവിഡ്  കുത്തിവയ്പ് നടത്തിയവരുടെ എണ്ണം 400 ദശലക്ഷം കഴിഞ്ഞതായും വാക്സിനേഷന്‍ ഫലപ്രദമായി നടപ്പാക്കിയതിനാല്‍ അമേരിക്ക, ബ്രിട്ടൻ രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെയും മരണങ്ങളുടെയും എണ്ണം കുറഞ്ഞതായും ബേസിൽ അൽ സബ വ്യക്തമാക്കി. 

Related News