പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം; പുതിയ സംവിധാനവുമായി കുവൈത്ത്

  • 16/03/2021

കുവൈത്ത് : വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയുന്നതിനായി കുവൈത്ത് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ “മുന” സംവിധാനം നിലവില്‍ വന്നു. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ ലബോറട്ടികളെയാണ് പ്രാഥമിക ഘട്ടത്തില്‍ 'മുന' സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കുന്നത്.

ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, യുഎഇ, തുര്‍ക്കി, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യുകെ, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ലാബുകളെ നിലവിൽ 'മുന' സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കുവൈത്തിന് പുറത്തുള്ള ലബോറട്ടറികളെ ഓഡിറ്റ് ചെയ്യുന്നതിനും പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമായാണ് ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയത്.

Related News