പക്ഷിപ്പനി; കുവൈത്തിലെ കോഴി ഫാം അടച്ചു പൂട്ടി

  • 16/03/2021

കുവൈറ്റ് സിറ്റി :  പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഫാം അടച്ചു പൂട്ടി. വഫ്രയിലെ ഒരു ഫാമിലെ മുഴുവൻ കോഴികളേയും നശിപ്പിച്ചതിന് ശേഷമാണ് കൃഷി മത്സ്യവിഭവ അതോറിറ്റി ഫാം അടച്ചു പൂട്ടിച്ചത്. 

ഏകദേശം 300,000 കോഴികളെ നശിപ്പിച്ചെന്നും മൂന്ന് മാസം അല്ലെങ്കിൽ താപനില ഉയരുന്നതുവരെ മുൻകരുതൽ നടപടിയായി ഫാം അടച്ചിടുമെന്നും ഇത് രോഗത്തെ ഇല്ലാതാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫാമിന് ചുറ്റുമുള്ള സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ക്രമരഹിതമായി സാമ്പിളുകൾ എടുക്കുന്നുണ്ടെന്നും അണുബാധ ചുറ്റുമുള്ള ഫാമുകളിലേക്കോ ജീവനക്കാരിലേക്കോ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഫാം ഉടമയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഉടൻ തന്നെ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News