കുവൈത്തിൽ ജീവിതം സാധാരണ നിലയിലേക്ക്; വ്യാപാര സ്ഥാപങ്ങളിലെ ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകും.

  • 16/03/2021

കുവൈറ്റ് സിറ്റി :  കുവൈത്തിലെ എല്ലാ സ്കൂളുകളും സെപ്റ്റംബറോടെ ഘട്ടം ഘട്ടമായി  തുറക്കുമെന്ന്  ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ. മുഴുവൻ അധ്യാപകർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ശേഷമാവും എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. ജീവിതം സാധാരണ നിലയിലേക്ക് മാറുകയാണെന്നും സെപ്റ്റംബറോടെ രണ്ട് മില്യൺ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 400,000 പേർ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചു. ഇതിൽ കുവൈത്തിലെ പകുതി പ്രായമായവരും പ്രവാസികളായ നാലിലൊന്ന് മുതിര്‍ന്നവരും ഉൾപ്പെടുന്നു. വിശുദ്ധ റമദാൻ മാസത്തിന്റെ അവസാനത്തോടെ (മെയ് പകുതിയോടെ) പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം ഒരു മില്യണിലും സെപ്റ്റംബറോടെ ഇരട്ടിയാവുമെന്നും ഷെയ്ഖ് ബാസൽ കൂട്ടിച്ചേർത്തു. കൂടാതെ സഹകരണ സംഘങ്ങൾ, ബാർബർഷോപ്പുകൾ, സലൂണുകൾ, ബാങ്കുകൾ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഉടൻ പ്രതിരോധ കുത്തിവയ്പ് നൽകും. അതേസമയം, റമദാനിനുശേഷം വാക്സിനേഷൻ ലഭിച്ചവരെ മാത്രമേ തിയേറ്ററുകളിൽ പ്രവേശിപ്പിക്കൂ എന്നും വാക്സിൻ സ്വീകരിക്കാത്ത ഉടമകളുടെ കടകൾ അടച്ചിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News