പകൽ ഒത്തുചേരലുകൾ; മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 16/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഭാഗിക കർഫ്യൂ ആരംഭിച്ചതിനെ തുടർന്ന് വിവാഹ ചടങ്ങുകളും മറ്റ് ഒത്തുച്ചേരലുകളും പകൽ സമയത്തേക്ക് മാറ്റി സ്വദേശികളും വിദേശികളും. സോഷ്യൽ മീഡിയ വഴിയാണ് ഏറെ ആളുകളും ക്ഷണക്കത്തുകൾ പങ്കുവെക്കുന്നത്.  വൈകുന്നേരം 5:00 മുതൽ പുലർച്ചെ 5:00 വരെ ഭാഗിക കർഫ്യൂ ഉണ്ടായിരുന്നിട്ടും, രാജ്യത്തെ 'പകൽ ഒത്തുചേരലുകൾ' ദിവസേനയുള്ള  ഉയർന്ന തോതിലുള്ള  കോവിഡ് 19 അണുബാധക്കും, ആശുപത്രികളിലെ  ഒക്യുപൻസി നിരക്ക് വർദ്ധിപ്പിക്കുന്നതിനും നേരിട്ട് കാരണമാകുന്നതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു,  കോവിഡ്  രോഗികളിൽ ഭൂരിഭാഗവും പേരും  സമ്പർക്കം മൂലമാണ് രോഗബാധിതരാകുന്നത്, വൈറസ് ബാധിച്ച രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗബാധിതനായ ഒരാൾക്ക് അണുബാധ മറ്റൊരാൾക്ക്  പകരാം. ഒരു സൈറ്റിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു വാഹനത്തിൽ ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നത്  വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

രാവിലെ മുതൽ വൈകുന്നേരം മൂന്നുവരെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ച് ഇവൻ്റ് മാനേജ്മെൻ്റുകളും രംഗത്തുണ്ട്. ആളുകൾ കൂട്ടംകൂടുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി പരിപാടികളുടെ ഫോട്ടോകൾ എടുക്കരുതെന്നും നടത്തിപ്പുക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്, ഇത്തരം കൂടിച്ചേരലുകൾ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും, നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ ശ്കതമായ  നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Related News