കോവിഡ് പ്രതിസന്ധി; വായ്പ ഗ്യാരണ്ടി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

  • 16/03/2021

കുവൈറ്റ് സിറ്റി : കോവിഡ് പാൻഡെമിക് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട , ഇടത്തരം ബിസിനസ്സ് സംരംഭകരുടെ പ്രാദേശിക ബാങ്കുകളുടെ വായ്പകളെ പിന്തുണയ്ക്കുന്നതിനും ഗ്യാരണ്ടി നൽകുന്നതിനുമുള്ള കരട് നിയമത്തിന് കുവൈറ്റ് മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി. സാമ്പത്തിക സമിതി നിർദ്ദേശിച്ച ബില്ലിനെ മന്ത്രിസഭ അംഗീകരിച്ചു. ഡെപ്യൂട്ടി അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയ്ക്ക് ഇത് കൈമാറിയതായി വിദേശകാര്യ മന്ത്രിയും മന്ത്രിസഭാ സഹമന്ത്രിയുമായ ഡോ. ഷെയ്ഖ് അഹ്മദ് നാസർ പറഞ്ഞു.

ധനകാര്യ മന്ത്രാലയം, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ ഫണ്ട്, കുവൈറ്റ് ഇക്കണോമിക് സൊസൈറ്റി, മറ്റ് പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിപ്പിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രിയെ ക്യാബിനറ്റ്  ചുമതലപ്പെടുത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും അവയിൽ പാൻഡെമിക്കിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ബില്ലുകളും എക്സിക്യൂട്ടീവ് നടപടികളും നിർദ്ദേശിക്കാനും തീരുമാനമായി. 

Related News