മുന ആപ്പ് 15 രാജ്യങ്ങളിലെ ലാബുകളുമായി ബന്ധിപ്പിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

  • 16/03/2021

കുവൈത്ത് സിറ്റി : കോവിഡ് പാശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങൾ കർശ്ശനമാക്കി സർക്കാർ.രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ  പിസിആർ പരിശോധനകള്‍ക്കായി ഏകീകൃത ജാലകമായി മുന ഡിജിറ്റൽ ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 15 രാജ്യങ്ങളിലെ ലാബുകളുമായാണ് മുനാ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കുവൈത്തിന് പുറത്തുള്ള ലബോറട്ടറികൾ ഓഡിറ്റുചെയ്യുന്നതിലും പി‌സി‌ആർ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, എമിറേറ്റ്സ്, തുർക്കി, ഖത്തർ, ഒമാൻ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. മറ്റ് രാജ്യങ്ങളിലെ ലാബ് അധികൃതരുമായി ബന്ധപ്പെടുകയാണെന്നും ഉടന്‍ തന്നെ എല്ലാ രാജ്യങ്ങളിലേക്കും ഈ  സംവിധാനം നടപ്പാക്കുമെന്നും ഡി.ജി.സി.എ പറഞ്ഞു. ആന്‍ഡ്രോയിഡ് വേര്‍ഷനിലും ഐ.ഒ.എസ് വേര്‍ഷനിലും ലഭ്യമാകുന്ന ആപ്പിലൂടെ യാത്രക്കാരുടെ പൂർണ ആരോഗ്യ വിവരങ്ങളും ,രാജ്യത്തേക്ക് വരുന്നതിനുമുമ്പ് എവിടെ വച്ച് പി‌സി‌ആർ പരിശോധന നടത്തി എന്നത് അടക്കമുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും.

Related News