'MUNA' ആപ്പ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാബല്യത്തിൽ വന്നതായി DGCA, വിദേശികൾക്കുള്ള പ്രവേശനവിലക്ക് തുടരും.

  • 16/03/2021

കുവൈത്ത് സിറ്റി :  കോവിഡ് പാശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങൾ കർശ്ശനമാക്കി സർക്കാർ.രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ  പിസിആർ പരിശോധനകള്‍ക്കായി ഏകീകൃത ജാലകമായി മുന ഡിജിറ്റൽ ആപ്ലിക്കേഷൻ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാബല്യത്തിൽ വന്നതായി സിവിൽ ഏവിയേഷൻ. മാർച്ച് 25 മുതൽ "MUNA " ആപ്പിലൂടെ രജിസ്റ്റർ ചെയ്ത ലാബുകളിൽനിന്നുള്ള  PCR സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കുവൈറ്റ് എയർപോർട്ട് വഴി യാത്രാചെയ്യാൻ അനുവദിക്കൂ. കൂടാതെ യാത്രക്കാർക്ക് പനി, ജലദോഷം, തുമ്മൽ, ചുമ തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്തവരുമായിരിക്കണമെന്നും DGCA സിർക്കുലറിൽ പറയുന്നു. 

ചൊവ്വാഴ്ച മുതൽ  ഇന്ത്യ,  ഫിലിപ്പീൻസ്,  ബംഗ്ലാദേശ്,  ശ്രീലങ്ക,  നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ഔദ്യോഗികമായി മുനാ സംവിധാനം  നടപ്പാക്കിയാതായി DGCA. നിലവിൽ 15 രാജ്യങ്ങളിലെ ലാബുകളുമായാണ് മുനാ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കുവൈത്തിന് പുറത്തുള്ള ലബോറട്ടറികൾ ഓഡിറ്റുചെയ്യുന്നതിലും പി‌സി‌ആർ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന് അധികൃതര്‍  അറിയിച്ചു. അതോടൊപ്പം വിദേശികൾക്കുള്ള പ്രവേശനവിലക്ക് തുടരുമെന്നും DGCA വ്യക്തമാക്കുന്നു. 

EwnsxLGWYAI7s1G.jpg

EwnsxK9WUAUOIB9.jpg

Related News