കുവൈത്തിൽ കർഫ്യൂ സമയം ചുരുക്കണമെന്ന് ആവശ്യം

  • 17/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഭാഗിക കർഫ്യൂ സമയം 12 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി കുറയ്ക്കണമെന്ന ആവശ്യവുമായി യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് ചെയർപേഴ്‌സൺ ഫഹദ് അൽ കഷ്തി. കർഫ്യൂ സമയം രാത്രി 7 മുതൽ രാവിലെ 5 വരെയും സഹകരണ സംഘങ്ങളിലെ ഷോപ്പിംഗ് സമയം ബാർകോഡ് സംവിധാനം വഴി രാത്രി 7 മുതൽ 12 വരെയാക്കി ഭേദഗതി ചെയ്യണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

ഷോപ്പിംഗ് സെന്ററുകളിലെ തിരക്കും ഗതാഗത കുരുക്കും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഈ നിർദ്ദേശത്തിന്റെ പിന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുവൈത്തിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ ഈദ് വരെ നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News