കുവൈത്തിലെ കർ‌ഫ്യു പിന്‍വലിക്കണമെന്ന ഹരജി കോടതി തള്ളി.

  • 17/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ  കർ‌ഫ്യു പിന്‍വലിക്കണമെന്ന ഹരജി കോടതി തള്ളി, കുവൈത്തില്‍ കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ അഭിഭാഷകർ  സമര്‍പ്പിച്ച  കേസ് നിരസിക്കാൻ സുപ്രീം കോടതിയുടെ പതിനൊന്നാമത്തെ അഡ്മിനിസ്ട്രേറ്റീവ് സർക്യൂട്ട് വിധി പ്രസ്താവിച്ചു.  കര്‍ഫ്യു ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ സാമ്പത്തീക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷക സംഘടനാ  കര്‍ഫ്യു അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌, അതോടൊപ്പം ചില സംഘടനകളും ഹരജിയിൽ കക്ഷിചേർന്നിരുന്നു. 

Related News