കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ സെക്കൻഡറി ഗ്രേഡ് പരീക്ഷ നടത്താൻ അനുമതി തേടി മാനേജ്മന്റ് പ്രതിനിധികൾ.

  • 17/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ 10.12 ക്‌ളാസ്സുകളുടെ പരീക്ഷ നടത്താൻ അനുമതി ലഭിച്ചേക്കും, വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര എഴുത്തുപരീക്ഷകൾ സംഘടിപ്പിക്കണമെന്ന് ബ്രിട്ടീഷ് അമേരിക്കൻ സ്കൂളുകളുടെ മാനേജ്മന്റ് പ്രതിനിധികൾ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനു സമർപ്പിച്ച അപേക്ഷയിൽ 20 ഇന്ത്യൻ സ്കൂൾ മാനേജ്മന്റ് പ്രതിനിധികൾ കൂടി ചേർന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

അടുത്ത മെയ് മാസത്തിൽ പത്തു പന്ത്രണ്ട്  ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്കായി പരീക്ഷാ തീയതികൾ നിശ്ചയിച്ചിട്ടുണ്ടെന്നും 20 സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 8,000 വിദ്യാർത്ഥികളാണെന്നും , CBSE  എഴുത്തു പരീക്ഷകൾ നടത്താൻ ഇന്ത്യൻ എംബസി ഈ സ്കൂളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നേരത്തെ പ്രവാസി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ  ഇന്ത്യയിൽ അനുവദിക്കുമെന്ന് സി. ബി.എസ്.ഇ അറിയിച്ചിരുന്നു  .

വിദേശ വിദ്യാലയങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധിസംഘം ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി കൂടിക്കാഴ്ച നടത്തും , വിദ്യാർത്ഥികൾക്കായി എഴുത്തു പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ച് ചർച്ചചെയ്ത്   പരീക്ഷകൾ  അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയ അധികൃതരുമായി പരീക്ഷകളുടെ നടത്തിപ്പിനെപ്പറ്റി കൂടിയാലോചിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു.

Related News