കുവൈത്തിലെ ആരോഗ്യ പ്രവർത്തകരുടെ ലീവ് ബാലൻസ്; ഉത്തരവ് ഭേദഗതി ചെയ്യുന്നു.

  • 17/03/2021

കുവൈറ്റ് സിറ്റി :  ആരോഗ്യ പ്രവർത്തകരുടെ ലീവ് ബാലൻസിന് പണം നൽകാനുള്ള ഉത്തരവ് മന്ത്രാലയം ഭേദഗതി ചെയ്യുന്നു,  ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക്‌ അവധി ദിവസങ്ങള്‍ പണ അലവന്‍സാക്കുന്നതിനുളള പരിധി വര്‍ധിപ്പിച്ചു. ഇതിനുവേണ്ടി ആരോഗ്യമന്ത്രാലയം അധികൃതര്‍ 1979ലെ സിവില്‍ സര്‍വ്വീസ്‌ നിയമം ഭേദഗതി ചെയ്‌തു. ലീവ് ബാലൻസിന് അനുസൃതമായി പണം അനുവദിക്കുന്നതിനുള്ള സിവിൽ സർവീസ് ഉത്തരവിലെ കരട് ഭേദഗതി ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.

ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ ലീവ് ബാലൻസ് മരവിപ്പിക്കാനോ കൊറോണ വൈറസ് പടർന്നു പിടിച്ചതുമൂലം അവർക്ക് ക്യാഷ് അലവൻസ് നൽകാനോ സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) വിസമ്മതിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. 

Related News