15 പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി തുറക്കുന്നു

  • 17/03/2021

കുവൈത്ത് സിറ്റി : ആവശ്യത്തിന് വാക്സിനുകള്‍ രാജ്യത്ത്  എത്തിച്ചേർന്നതോടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ തയ്യാറെടുത്ത് കുവൈത്ത്. ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ വാക്സിൻ എത്തിക്കുന്നതിനായി 15  വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി തുറക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ  തീരുമാനം. ഇപ്പോയുള്ള 15 കുത്തിവെപ്പ് കേന്ദ്രങ്ങളോടപ്പം 15 പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ കൂടി വാക്സിനേഷന്‍ കേന്ദ്രമാക്കും.  

വിവിധ കാരണങ്ങളാൽ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാനോ വാക്സിനേഷൻ സൈറ്റുകളിലേക്ക് പോകാനോ കഴിയാത്ത തൊഴിലാളികൾക്ക് മൊബൈൽ യൂണിറ്റുകൾ സജ്ജീകരിക്കും. അതോടപ്പം പൊതു സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും  വാക്സിനേഷൻ ഈ മാസം അവസാനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാൻ കൂടിയാണ് പുതിയ കേന്ദ്രങ്ങൾ ഒരുക്കാനുള്ള തീരുമാനമുണ്ടായത്. ഇതുവരെയായി രാജ്യത്തെ ജനസംഖ്യയുടെ 10.1%  ശതമാനം വാക്സിനേഷൻ നൽകിയിട്ടുണ്ട്. 

Related News