'കൂന' ക്ക് ഔദ്യോഗിക വെബ്സൈറ്റ് ഒന്നേയുള്ളൂവെന്ന് എസ്സാം അൽ റോവായ്

  • 17/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് സര്‍ക്കാരിന്‍റെ  ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ  'കുന' ക്ക് ഒരൊറ്റ വെബ്സൈറ്റ് (www.kuna.net.kw) മാത്രമേയുള്ളൂവെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി  വക്താവ് എസ്സാം അൽ റോവായ് അറിയിച്ചു. ഏജൻസിയുമായി ബന്ധമുണ്ടെന്ന വ്യാജേന മറ്റ്  വെബ്‌സൈറ്റുകള്‍  പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം അസത്യ പ്രചാരണങ്ങള്‍ക്ക്  കുന ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.ചെറിയ മാറ്റങ്ങളുമായി സമാനമായ വിലാസം ഉപയോഗിച്ച്  വായനക്കാരെയും  ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാനും കുനാ വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്  വഞ്ചിക്കുന്നവര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അസത്യങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. സത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും നീതിന്യായ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ മറച്ചുവെയ്ക്കുന്നതുമെല്ലാം കുറ്റകരമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും എസ്സാം അൽ റോവായ് വ്യക്തമാക്കി. 

Related News