ഇന്ത്യക്കാർ എത്രയുംവേഗം കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്തണമെന്ന് എംബസി.

  • 17/03/2021

കുവൈറ്റ് സിറ്റി : ഇന്ത്യക്കാർ  എത്രയുംവേഗം കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്തണമെന്ന് ഇന്ത്യൻ എംബസി, വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ടി കുവൈത്തിലെ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ള രജിസ്ട്രേഷൻ ലിങ്കിൽ എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നാണ് എംബസി പത്രക്കുറിപ്പിൽ നൽകുന്ന നിർദേശം. 

രജിസ്ട്രേഷൻ നടപടികൾ എത്രയും പെട്ടെന്ന് നിർവഹിക്കുന്നത് ബന്ധപ്പെട്ട അധികാരികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എളുപ്പത്തിലും ചിട്ടയായും നടത്താൻ സഹായകമാകുമെന്നും എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.  https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എന്ന ലിങ്ക് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന് ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എംബസി പരിസരത്ത് ഹെല്‍പ്‌ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകാത്ത ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Related News