കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമുള്ള യാത്രാ നിയന്ത്രണം സർക്കാർ പുനപരിശോധിക്കണമെന്ന് കോടതി.

  • 17/03/2021

കുവൈറ്റ് സിറ്റി : സ്വദേശികൾക്കും വിദേശികൾക്കും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം സർക്കാർ പുനപരിശോധിക്കണമെന്ന് കോടതി. അഡ്മിനിസ്ട്രേറ്റീവ്‌ കോടതിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 7 മുതൽ കുവൈത്തിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹാരജി പരിഗണിക്കവെണ് കോടതി നിർദേശം മുന്നോട്ടുവച്ചത്.

സമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂവും പൗരന്മാർക്കും പ്രവാസികൾക്കും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും പുനരവലോകനം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്‌ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ ഏറ്റവും ചുരുങ്ങിയ നിരക്കിൽ പരിമിതപ്പെടുത്തി കൊണ്ടായിരിക്കണം ഇവ നടപ്പിലാക്കേണ്ടത്‌. രാജ്യത്തെ ജനങ്ങളിൽ പരമാവധി പേരെയും പ്രതിരോധ കുത്തിവെപ്പ്‌ നടത്തുന്നതിനു പ്രേരിപ്പിക്കണമെന്നും കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

Related News